Tuesday, September 25, 2007

ദൈവ കൊഴി

താമരാക്ഷ൯ ചെട്ടന്റെ പാറു കൊഴി എന്നും കാലത്ത് എഴുന്നേറ്റ്, അയല്‍വക്കത്തെ കുഞന്‍ പൂവന്റെ കൂവല്‍ കേട്ടാണു മുട്ട ഇടാറ്. മുട്ട ഇടുന്നതിനായി അടുക്കളയുടെ പുറകിലായി ഒരു കുട്ട നിറയെ വൈക്കൊല്‍ നിറച്ചു വച്ചിട്ടുണ്ടു മുതലാളി. കുഞനെ വാസുചേട്ട൯ ബിരിയാണി ആകിയതിനു ശേഷം കുറച്ചു നാള്‍ പാറുവിന്റെ മുട്ടകളുടെ ടേസ്റ്റു മാറിയിരുന്നു എന്നു ഒരു അപ-ഖ്യാതി നാട്ടില്‍ നില നിന്നിരുന്നു എന്നു പറയാതെ വയ്യ! പക്ഷെ, താമരാക്ഷ൯ ചെട്ടന്റെ പുതിയ എം.പി.3 പ്ലേയറില്‍ കാലത്തു വരുന്ന ഭക്തി ഗാനങ്ങള്‍ ആ വിടവു നികത്തി.

സൂര്യോദയം പൊലെ, പൈലി മാഷു സ്കൂളില്‍ പൊകുന്നതു പൊലെ (ആ കഥ പിന്നെ പറയാം), എന്നും പാറു മുട്ട ഇട്ടു കൊണ്ടിരുന്നു. മുതലാളിയുടെ മക൯ ശാരങധ൯ അതു പുഴുങ്ങിയും, ഒമ്ലെറ്റാക്കിയും, പച്ചക്കും തിന്നുകൊണ്ടിരുന്നു. പാവം പാറു. ഒരു കുഞ്ഞി കാലു കാണാനുള്ള ഭാഗ്യം അവളെ കാടാക്ഷിച്ചില്ല. ഒരു സിങ്കിള്‍ മത൪ ആകണം എന്നു അവളും ആഗ്രഹിച്ചു കാണില്ലേ?

അങ്ങിനെ ഇരിക്കെ ഒരു ദിവസം മുട്ട ഇടാ൯ ഇരുന്ന പാറുവിന് ഒരു വൈക്ലഭ്യം. മുക്കിയിട്ടും മുക്കിയിട്ടും മുട്ട വരുന്നില്ല. കണ്‍കണ്ട ദൈവങ്ങളെ വിളിച്ചിട്ടും, നൊ സക്സസ്. സ്ഥലം മാറി നോക്കി. വശം മാറി നോക്കി. തഥൈവ. മെനൊപോസിനുള്ള പ്രായവും ആയിട്ടില്ല. മുട്ട ഇടാത്ത കൊഴി എന്നു നാട്ടുകാരു വിളിച്ചു തുടങ്ങിയാലുള്ള അവസ്ഥ ആലോച്ചിക്കാനേ വയ്യ. ഹവൂ. ഗതികെട്ട പാറു വീടിന്റെ മുന്നിലെ തുളസി തറയുടെ മുകളിലിരുന്നു, തെക്കൊട്ടു ചാത്തനെ ഭജിക്കാ൯ തുടങ്ങി.

ഭജന മുറുകിയപോള്‍ പെട്ടന്ന് അടിവയറ്റിലൊരു വേദന. ആരൊ വയറ്റില്‍ കൈകാലിട്ടടിക്കുന്ന പോലെ. വേദനയുടെ മൂറ്ദ്ധ്ന്യാവസ്ഥയില്‍ പാറുവിന്റെ ബോദ്ധം മറഞ്ഞു. ഒ൪മ്മ തെളിഞ്ഞപ്പോള്‍ ആരോ മുഖത്തു ഉമ്മ വയ്ക്കുന്നതു പോലെ. ചാരിത്ര്യം കവരാ൯ വന്ന വല്ല അലവലാതി പൂവനാണോ എന്നാണു ആദ്യം നോക്കിയ്ത്. അല്ലെന്നു മനസിലാക്കിയ പാറു താഴെ നോക്കിയപ്പോള്‍ ദാണ്ടെ ഒരു കൊഴി കുഞ്ഞ്. “ഈ ഗെടി എവിടന്നാണു വന്നേ?” എന്നു വിചാരിച്ചു നില്‍കുംപോഴാണു പാറു ആ ഘോര ഗ൪ജനം കേട്ടത്. “അമ്മേ, പാറു പ്രസവിച്ചു. ഓടിവാ!” ശാരങധ൯ കണ്ണും തള്ളി ഒരു നില്പാണു. അവന്റെ അലറ്ച്ച കേട്ടു വന്ന കാ൪ത്തു ചേച്ചി വായും പൊളിച്ചു നില്പായി. “ഭഗവാനേ ഇതെന്തൊരു മറിമായം.”

വാ൪ത്ത കാട്ടു തീ പൊലെ പട൪ന്നു. കുറ്റുമുക്കു പഞ്ചായ്ത്തിന്റെ അതിരുകളും കടന്നു, ത്രിശ്ശിവപേരൂ൪ ജില്ലയും കടന്നു, കൊച്ചു കേരളവും കടന്നു അങ്ങു ദില്ലി വരെ എത്തി. ന്യൂസ് ചാനലുകള്‍ ലൈവ് കവറേജിനായി കാത്തു നിന്നു. അയല്‍വക്കത്തുള്ള സുന്ദരികളെല്ലാം ടിവി-യില്‍ വരുകയും, കെട്ടി പൊവുകയും ചെയ്തു. കൊഴിയെ രഷ്ട്ര-നിധി ആക്കണം എന്ന SMS കൊണ്ടു മാത്രം ഒരു ടെലിഫൊണ്‍ കമ്പനി 100% ലാഭം കൊയ്തു. ബുദ്ധിജീവികളും, ശാസ്ത്രജ്ഞന്മാരും, പൌരപ്രമുഖരും, സിനിമാനടികളും ടിവിയില്‍ വാദ-പ്രതിവദം നടത്തി. “അമ്മേ പാറു“ എന്ന ഭക്തി ചിത്രം റെക്കോറ്ടു കളക്ഷണ്‍ ഉണ്ടാക്കി.

വലത൯മാ൪ കൊഴിയെ പുതിയൊരു ദൈവത്തിന്റെ അവതാരം എന്നു വിശേഷിപ്പിച്ചു. അതു കേട്ടു പാവം ജനം ക്യൂ നിന്നു പ്രാ൪ത്തിച്ചു. ക്യൂ ഇനത്തില്‍ താമരാക്ഷ൯ ചെട്ട൯ കോടികള്‍ ഉണ്ടാക്കി. കൊഴി കാട്ടം പ്രാ‍സാദമാക്കിയ വകയില്‍ വേറയും. ശാരങധ൯ മുഖ്യ പൂജാരിയായി വാഴിക്കപ്പെട്ടു.

ചില൪ തമിള്‍നാട്ടില്‍ അംബലങ്ങള്‍ പണിതു കൊഴി ദൈവങ്ങളെ പ്രതിഷ്ടിച്ചു, കോടികളുണ്ടാക്കി. നാടു ഭരിക്കുന്ന സ൪കാ൪ ഒരു തിരുവനന്തപുരം-കുറ്റുമുക്ക് 6-ലേ൯ സ്പീട് വേ നി൪മ്മിക്കുമെന്നു പ്രഖ്യാപിച്ചു. കുറ്റുമുക്ക് ഇന്റെ൪നാഷണല്‍ എയ്൪പോ൪ട്ടിനു വേണ്ടി ഉണ്ടായ ഘോര സമരത്തില്‍ നാലു രക്ത സാക്ഷികളുണ്ടായി.

ബുദ്ധിജീവികളും, ശാസ്ത്രജ്ഞന്മാരും ഇതൊരു മ്യൂടേഷണ്‍-ആണു എന്നു പ്രഖ്യാപിച്ചു. ഇതു മനുഷ്യനിലേക്കു പട൪ന്നാല്‍ മനുഷ്യ സ്ത്രീകള്‍ മുട്ടയിടുമെന്നും പ്രസ്താവിച്ചു। സ്ത്രീ വിമോചന സംഘടനകള്‍ ഇത് സ്ത്രീ പീഢനം എന്നു വിശേഷിപ്പിക്കുകയും, താമരാക്ഷ൯ ചെട്ടനെയും, ശാരങധനെയും അറസ്റ്റു ചെയ്യണം എന്നാവശ്യപ്പെട്ടു സെക്രടേറിയേറ്റു മാ൪ച്ചും നടത്തി. ചുവന്ന ഉടുപ്പിട്ട സഖാകള്‍ കൊഴി അമേരിക്ക൯ കുത്തകകളുടെ കുതന്ത്രമാണു എന്നും പ്രഖ്യാപിച്ചു. അഫ്ഗാനിസ്ഥാനില്‍ താലിബാ൯ പാറുവിന്റെ തലക്കു വില വച്ചു. ചൈനയില്‍ പാറുവിന്റെ പ്ലാസ്റ്റിക്കു പ്രതിമകള്‍ ഫാസ്റ്റ് മൂവിങ്ങായി. പത്തു ഫാക്റ്ററികള്‍ പണിതിട്ടും തികയതെയായി. ഒരു പുതിയ വിപ്ലവം ഭയന്നിട്ടാകണം, മൂരാച്ചി സ൪ക്കാ൪ സി.ബി.ഐ അന്വെഷണം ഉത്തരവിട്ടു.

ഇത്തൊന്നും അറിയാതെ പാറു തന്റെ കുഞിനേയും കൊണ്ടു കൂട്ടില്‍ കഴിഞ്ഞു. സമയത്തിനു മുടക്കമില്ലാതെ അരിയും, പഴങ്ങളും, പാലും കിട്ടികൊണ്ടിരുന്നു. നൊണ്‍-വെജ് കിട്ടാത്തതില്‍ ലേശം വിഷമം ഉണ്ടായിരുന്നു വെങ്കിലും, കാര്യമാക്കിയില്ല. കാത്തു കാത്തു നിന്നപ്പൊള്‍ ദൈവം തന്ന നിധി അല്ലേ?

അങ്ങിനെ നാട്ടിലാകെ കലാപം പടര്‍ന്നു. കാലത്തു പാടത്തു പോയ 5 താറവുകളെ അക്രമികള്‍കൊന്നു. വയനാട്ടില്‍ കലാപം രൂക്ഷമായ പോള്‍ പോലീസുകാ൪ ആകശത്തേക്കു വെടിവക്കുകയും, 15പേരു മരിക്കുകയും ചെയ്തു. മുഖ്യമന്ത്രി ജുഡീഷ്യല്‍എന്‍ക്ക്വയറി നടത്തുമെന്നു പറഞ്ഞു. അങ്ങിനെ നാട്ടിലാകെ ജഗ-പൊഗയായി. അവസാനം, ഗതി കെട്ട സറ്ക്കാര്‍ പാറുവിനെ അറസ്റ്റുചെയ്തു ജയിലിലടച്ചു.

അതിനിടയ്ക്കു ബൊള്ളിവുഡിലെ സൂപ്പ൪ സ്റ്റാറും, സ്റ്റാറ്ണിയും ഒളിചൊടിയത്തിനാല്‍ ടിവി ചാനലുകളില്‍ പാറു അപ്രത്യക്ഷയായി. ലൊകം പാറുവിനെ മറന്നു. പാറുവിന്റെ ചക്കര മുത്തിനെ ശാരങധ൯ ഒരു നാള്‍ തന്ന്ദൂരിയാക്കി.

പാറുവോ? ജയില്‍ജീവിതം കഴിഞ്ഞു നാട്ടിലെത്തിയ പാറു, തന്റെ ഏക സന്താനത്തിന്റെ മരണം താങ്ങാനാകാതെ, വാവിട്ടു കരഞ്ഞു. കരഞ്ഞു കലങ്ങിയ കണ്ണുമായി അവള്‍ വീണ്ടും മുട്ടയിട്ടു തുടങ്ങി. ഇട്ട മുട്ട എന്തായി എന്നും അവള്‍ നോക്കിയില്ല. പണ്ടു മൊഹ൯ലാലു പറഞ്ഞ പോലെ, പാറു ചെയ്യുന്നതെല്ലാം യാന്ത്രികമായിരുന്നു.

കാലം കുറെ കഴിഞ്ഞു. പാറു ഇന്നും മുട്ട ഇടുന്നുണ്ട്. ലൊകം ഇരുണ്ടു തന്നെ ഇരിക്കുന്നു. മുട്ട പഴയ പോലെ വെളുത്തും.

4 comments:

കുഞ്ഞന്‍ said...

അമ്പടി പാറൂ..

ഞാനൊരു വല്യ കോഴി മുട്ട ഠേ..ഠേ ന്ന് ഉടച്ചിട്ടുണ്ട്..

വളരെയധികം അക്ഷരത്തെറ്റുകള്‍ ഉണ്ട്... വളരെ ശ്രദ്ധിക്കുക...

ശ്രീ said...

“പാവം പാറു. ഒരു കുഞ്ഞി കാലു കാണാനുള്ള ഭാഗ്യം അവളെ കാടാക്ഷിച്ചില്ല.”

എന്നാലും അവസാ‍നം കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നു കിട്ടിയ കുഞ്ഞിനെ ആ കശ്മലന്‍‌ തന്തൂരിയാക്കി കളഞ്ഞല്ലോ...

കഥ അറ്റിപൊളി.
:)

Rajesh Shenoy said...

കുഞ്ഞന് ചേട്ടാ, സ്കൂളില് മലയാളം ക്ലാസ്സില്, അടുത്തിരുന്ന വറീതിന്റെ പുസ്തകത്തില് ഹാങ്-മാന് കളിക്കാന് പോയതിന്റെ ശിക്ഷയാണു അക്ഷരത്തെറ്റ്. അതിനു പുറമേ മൈക്രോസോഫ്റ്റ് മലയാളം സ്പെല്-ചെക്കു ഇല്ലാത്തതു തീരെ കഷ്ടം. (പിന്നെ ഉപയൊഗിക്കുന്ന സോഫ്റ്റ്വേറില് ചില്ലക്ഷരങ്ങള് എങ്ങിനെ വരുന്നു എന്നു ഒരു പിടിയും കിട്ടുന്നില്ല.)

മലയാളത്തില് ഒരു വരി മുഴുവനായി എഴുതിയിട്ടു വ൪ഷം പത്തിരുപതായി. അടുത്ത തവണ നന്നാക്കാന് ശ്രമിക്കാം.

Sathees Makkoth | Asha Revamma said...

വ്യത്യസ്തതയുണ്ട്.അതുകൊണ്ട് തന്നെ ഇഷ്ടപ്പെട്ടു.അക്ഷരത്തെറ്റുകള്‍ തിരുത്തുക.