This is a story, which the GEC-trichur 1993 batch will be able to relate easily. For others the characters and scene may not be familiar.
ഇതൊരു സാങ്കല്പിക കഥയല്ല। 1992-ല്‍ ആണെന്ന് തോന്നുന്നു ഇത് സംഭവിച്ചത്। ഇപ്പോള്‍ ഓര്‍മ്മ ഉള്ളത് ഞങ്ങള്‍ മൂന്ന് /നാലു പേരുണ്ടായിരുന്നു എന്ന് മാത്രമാണ്। ഞാന്‍, കഞ്ജന്‍, ആട്ടോ ഉറപ്പ്, ജയരാജിന്റെ കാര്യം ഉറപ്പില്ല।
നല്ല മഴയുള്ള ഒരു രാത്രിയാണ്। കുറ്റുമുക്ക് ഷാപ്പില്‍ നിന്ന് ഞാന്‍ രണ്ട് കുപ്പി “ഗുണ്ട്“ വാങ്ങി വന്നു റൂമില്‍ കയറിയ നേരം. ഞാനും റൂമിയായ കഞ്ജനും കുപ്പി പൊട്ടിച്ച് ഒഴിച്ച് റെടിയായി നില്‍കുമ്പോളാണ് ആട്ടൊ വരുന്നത്. (അന്ന് ആട്ടൊ ഗുണ്ടാടിച്ചിരുന്നോ എന്നും ഓര്‍മ്മയില്ല, എന്തായലും ആട്ടൊ കയ്യിലുള്ള എന്തൊ സ്റ്റോക്ക് കൊണ്ടുവന്നു) തൊട്ടു നക്കാന്‍ ഒന്നുമില്ലെങ്കില്‍ കോള്‍ഗേറ്റ് നക്കുന്ന കാലം (വായ് നാറ്റവും മാറും എന്ന എക്സ്റ്റ്‌റ).
അങ്ങിനെ അടിച്ച് പിസ്റ്റായി താഴെ എത്തിയപ്പോഴാണ്, നന്നായി വിശക്കുന്നുണ്ട് എന്ന് മനസ്സിലായത്। പുട്ടടിക്കാന്‍ കാശുമില്ല, നടക്കാന്‍ ശേഷിയുമില്ല. ആപ്പോഴാണ്, ഞങ്ങള്‍ ആ മധുര സംഗീതം കേട്ടത്. തവള. ആശാന്‍ ഹോസ്റ്റലിന്റെ മുന്നിലെ ഒരു കുഴിയില്‍ കിടന്നങ്ങനെ പാക്രൊം, പാക്രൊം എന്ന് പാടികൊണ്ടിരിക്കുകയാണ്. “നീ തവള കാലു കഴിചിട്ടുണ്ടൊ?” ചോദ്യം ആട്ടൊവിന്റെയാണ്. “പിന്നെ!, അടിപൊളിയല്ലെ” കഞ്ജനും വിട്ടു കൊടുക്കാന്‍ ഭാവമില്ല. “ന്നാ വാ, നമുക്ക് അവനെ പിടിക്കാം” ഞാനായി മോശമാവരുതല്ലൊ.
ആകെയുള്ള വെളിച്ചം ആട്ടൊയുടെ കയ്യിലുള്ള ഒരു പെന്‍ ടോര്‍ച്ച്। അതോണാക്കിയാലുള്ള വളിച്ചത്തില്‍ അതിന്റെ ബള്‍ബുപോലും കാണാന്‍ പറ്റില്ല. ആ സ്ഥിതിയിലാണ് ഞാന്‍ ചെളിയില്‍ ഇറങ്ങുന്നത്. നല്ല മഴയും. കുറ്റുമുക്കില്‍ പണ്ട് പാടത്തു തവളയെ പിടിക്കാന്‍ പോയിട്ടുണ്ട്. കൂട്ടിന്. പിടിച്ച് പരിചയമില്ല. അവിടെ പെട്രൊമാക്സിന്റെ വെളിച്ചം അടിച്ചാ തവള കണ്ണും മിഴിച്ച് ഇരിക്കും. പിടിക്കാനും പാടില്ല. പെന്‍ ടോര്‍ച്ചിന്റെ വെളിച്ചം അതിന് യാതൊരു മൈന്റുമില്ല. അര മണിക്കൂര്‍ നീണ്ടുനിന്ന മല്പിടുതത്തില്‍ ഞാന്‍ അവസാനം മുഴുവന്‍ തവളകളേയും പിടിച്ചു. ടോട്ടല്‍ കൌണ്ട് 2.5 (ഒന്നിന്റെ ഒരു കാല് പിടുത്തത്തില്‍ പോയി).
അങ്ങിനെ ഞങ്ങള്‍ എ-റൂഫില്‍ പോയി। അപ്പോഴാണ് അടുത്ത പ്രശ്നം. എങ്ങിനെ തിന്നും? നമുക്ക് അതിനെ റോസ്റ്റ് ചെയ്യാം. “ഞാന്‍ പോയി നല്ല വിറകു കൊണ്ടു വരാം” ഇതും പറഞ്ഞ് കഞ്ജനും ആട്ടോയും പോയി. ഇതിനിടെ തവള കാലു മുറിക്കാനായി റൂമില്‍ നിന്നും ഒരു പഴയ ബ്ലേഡ് ഒപ്പിച്ചു. തവള കാലു മുറിക്കല്‍ ഒരു എളുപ്പപണിയല്ല എന്ന് അന്നാണ് മനസ്സിലായത്. അങ്ങിനെ അര മണികൂര്‍ ഗുസ്തി പിടിച്ചപ്പോള്‍ ഒന്നിന്റെ കാലു, എന്റെ കൈയ്യിലായി. ബ്ലേഡിന്റെ പണീം കഴിഞ്ഞു. അപ്പോഴേയ്ക്കും കഞ്ജനും ആട്ടോയും വിറകുമായി എത്തി. കോളേജില്‍ നിന്നും ഒരു ഡ്രോയിങ്ങ് ബോര്‍ഡ്. മേശയില്‍ നിന്നും പൊളിച്ചെടുത്തുള്ള വരവാണ്. കൂടെ ഒരു വാതിലും. നല്ല പ്രൊഫഷ്ണല്‍ വര്‍ക്ക്.
എല്ലാം തല്ലി പൊളിച്ച് തീയിട്ടു। അതില്‍ ഞങ്ങള്‍ രണ്ട് കാലും, ഒന്നര തവളയേയും ചുട്ടു. ചുട്ടു വന്ന, 1.5 സെന്റീമീറ്റര്‍ നീളമുള്ള കാല് ഞങ്ങള്‍ രണ്ടു പേരും ചിക്കന്റെ സ്വാദോടെ ശാപ്പിട്ടു (ആട്ടൊ അവസാന നിമിഷം കാലു മാറി). 1.5 തവള അവശിഷ്ടം പോലും ഇല്ലാതായി.
അന്ന് ഞങ്ങള്‍ ഇട്ട തീ കണ്ട് വാര്‍ഡന്‍ വന്ന് മൊത്തം ഏ-ഹോസ്റ്റല്‍ തപ്പി നോക്കി എന്നുള്ളതും സത്യം മാത്രം।
Wednesday, October 31, 2007
Subscribe to:
Post Comments (Atom)
9 comments:
നാളികേരം എന്റെ വക
“ഠേ!”
നല്ല അവതരണം.
“കോളേജില്‍ നിന്നും ഒരു ഡ്രോയിങ്ങ് ബോര്‍ഡ്. മേശയില്‍ നിന്നും പൊളിച്ചെടുത്തുള്ള വരവാണ്. കൂടെ ഒരു വാതിലും. നല്ല പ്രൊഫഷ്ണല്‍ വര്‍ക്ക്.”
അതേയതെ...
ഹിഹി.
:)
നന്ദി. അക്ഷരതെറ്റ് കുറഞ്ഞു എന്ന് വിശ്വസിക്കുന്നു.
രാജെഷേ ,
ആദ്യപോസ്റ്റായതിനാല്‍ (?)
ഇപ്രാവശ്യം വിമര്‍ശനമില്ല , എഴുതൂ വീണ്ടും എഴുതൂ ,
സ്വാഗതം ,
സര്‍വ്വ സ്വാതന്ത്ര്യ എഴുത്തു-വായനയുടെ ലോകത്തേക്ക്
Wow..
Really rekindled the nostalgia of those foolishly brave days at GEC-T!
സ്വാഗതം ചങ്ങാതി....
പ്രിയ രാജേഷ്,
confusion ഒഴിവാക്കാനായി താങ്കളുടെ പേരിന്റെ കൂടെ bangalore എന്നോ മറ്റോ വയ്ക്കാമോ ?
തങ്ക്സ്
രാജേഷ്
ഇഷ്ടായീട്ടോ
തൃശ്ശൂര്‍ ചില തവള പരമ്പരകള്‍ ഇല്ലാണ്ടായത് ഇങ്ങനെ ആണല്ലേ ?
ആട്ടോക്ക് മലയാളം നന്നായി വായിക്കാന്‍ അറിയില്ലെന്ന് തോന്നുന്നു. അല്ലേല്‍ അവന്‍ ഇവിടെ പണ്ടേ കമന്റ് ഇട്ടേനെ.
Post a Comment