ഇന്നത്തെ സ്കൂള്‍ കുട്ടികള്‍ക്കു വരെ അറിയാം കേരളത്തിലെ നാലു പ്രധാന നഗരങ്ങള്‍. തിരുവനന്തപുരം, കൊച്ചി, കുറ്റുമുക്ക്, കോഴിക്കോട്. ഇതില്‍ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ കുറ്റുമുക്ക് വേറിട്ട് നില്‍ക്കുന്നതിന്റെ കാരണം, അവിടുത്തെ ബുജ്ജികളും, കലാ-സാംസ്കാരിക നേതാക്കളുടേയും കഴിവു കൊണ്ടാണ്. പാട്ട ഹരി, കള്ള് മത്തായി, പൂള, പോത്തു മണി എന്നിവരുടെ സംഭാവനകള്‍ അമൂല്യമാണ്. (ചില പിന്തിരിപ്പന്മാര് എതിര്‍ത്തു പറയുന്നത് കാര്യമാക്കണ്ട). “പാലകാട്ടുള്ള പട്ടത്തി....” എന്ന് തുടങ്ങുന്ന ഭക്തി ഗാനത്തിന് പുതിയ അര്‍ത്ഥവും മാനവും കണ്ടെത്തിയ ഓട്ടൊ രാജുവിന് മഹാകവി പദം നല്‍കാത്തത് തെക്കുള്ള അച്ചായന് ലോബിയാണ് എന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണല്ലൊ. ഈ കുറ്റുമുക്കിന്റെ തണലില്‍ വളര്‍ന്ന തൃശ്ശൂര്‍ പട്ടണം ഇന്ന് വളര്‍ന്ന് എവിടെ എത്തി?
അതു പോട്ടെ. പറയാന്‍ പോകുന്ന കഥകള്‍ ഈ പട്ടണത്തിന്റെ ബഹു-മുഖ കഴിവുകള്‍ തെളിയിക്കുന്നതാണ്. ഇതില്‍ ആദ്യ കഥയാണ് പട്ടി പിടുത്തം. കുറ്റുമുക്കിനു മാത്രം അവകാശപെട്ട തനത് കല.
1991 സെപ്റ്റമ്പര്‍ മാസം. നല്ല കാറ്റ് വീശുന്ന സമയം. കന്നി മാസമായതിനാല്‍ ചുറ്റുവട്ടത്തുള്ള പട്ടികള്‍കൊക്കെ ഒരു ഇളക്കം. ഓടി നടന്ന് നാട്ടുകാരെ കടിക്കാന്‍ തുടങ്ങി. സ്കൂളില്‍ പോകുന്ന കുട്ടികള്‍ക്കാണ് ഏറ്റവും രസം. വടിയും കല്ലുമായി വേണം പോകാന്‍. അതൊരു പുതിയ സംഗതിയല്ല. ബസ്സിനിട്ടെറിയാനും, വഴിയിലുള്ള മാവിനെറിയാനും എന്തായലും കരുതണം. ഇപ്പോള്‍ ഒരു കാരണവുമായി. എന്നാല്‍ അച്ഛനമ്മമാര്‍ക്ക് അങ്ങിനെയല്ലല്ലൊ. ഭയങ്കര ടെന്‍ഷന്‍. അങ്ങിനെ ഇരിക്കെ, ഒരു ദിവസം കൂമ്പാരന് കോളനിയില്‍ പട്ടികള്‍ ഒരു കുട്ടിയെ കടിച്ചു. (വഴിയേ പോയ നായുടെ വായില്‍ കൈ വച്ചു കൊടുത്താണ് എന്നും സംസാരമുണ്ട്). വൈകുന്നേരം കോളനി വാസികള്‍ ശുനകന്മാരെ ഉന്മൂലനം ചെയ്യാന്‍ തീര്‍ച്ചപെടുത്തി. അതിന്റെ ചുമതല കുട്ടന് മേസ്ത്രിയേയും ഏല്പിച്ചു. ആളൊരു ബുദ്ധി രാക്ഷസന്.
രണ്ടു കുപ്പി കള്ളും മോന്തി പുള്ളി പട്ടി സൈക്കോളജി വിശകലനം ചെയ്ത്തു. അവരുടെ വീക് പൊയന്റ് നോക്കി ആക്രമിക്കാന്‍. രാത്രിയിലെ ആലൊചനയ്ക്കിടയില്‍ ഉറങ്ങി പോവുകയും ചെയ്തു. അതിരാവിലെ, ഒരു ബ്രെയിന്‍-സ്റ്റോര്‍മ്മു മായാണ് ഗെടി എഴുന്നേറ്റത്. പിന്നെ സംഭവിച്ചതെല്ലാം പെട്ടന്നയിരുന്നു. അടുത്തുള്ള പെട്ടി കടയില്‍ പോയി മിായി വാങ്ങി വന്നു. അതില്‍ നല്ല എലി പാഷാണം ചേര്‍ത്ത്, തിരിച്ചു പാക്ക് ചെയ്തു. പിന്നെ വഴിയില്‍ വിതറി.
ഇതിന്റെ ബാക്കി പത്രം എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതണല്ലൊ. പട്ടികള്‍ കന്നി മാസം കഴിഞ്ഞപ്പോള്‍ അവരുടെ പാട്ടിനു പോയി. ആശുപത്രിയിലായ അഞ്ചാറു കുട്ടികള്‍ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഡിസ്ചാര്‍ജായി. കുട്ടന് മേസ്ത്രി ഇന്നും പട്ടി സൈക്കോളജി വിശകലനം ചെയ്ത്തുകൊണ്ടിരിക്കുന്നു.
Wednesday, November 14, 2007
Subscribe to:
Post Comments (Atom)
6 comments:
കുറ്റുമുക്ക് എന്ന് ബസിന്റെ ബോര്‍ഡില്‍ കണ്ടിട്ടുണ്ടെന്നല്ലാതെ ഇത്രയും മഹത്തായ സ്ഥലമാണെന്ന് അറിഞ്ഞിരുന്നില്ല :)
എഴുത്തില്‍ തുടക്കത്തിലുണ്ടായ ആവേഷം അവസാനമായപ്പോഴേക്കും കുറഞ്ഞോ എന്നൊരു സംശയം.അടുത്ത തവണ ശ്രദ്ധിക്കൂ.ആശംസകള്‍
സിറ്റി ഓഫ് കുറ്റുമുക്കിനേ കുറിച്ച് അറിയാത്ത മലയാളിയോ? ഛായ്. ലജ്ജാവഹം.
“സാറെ, ഒരു പത്ത് മിനിറ്റ് കഴിഞ്ഞ് വന്നാല്‍ രണ്ട് ബോഡി കൊണ്ടു പോകാം” എന്നു പോലീസ് സ്റ്റേഷനില്‍ വിളിച്ച് പറഞ്ഞ് പള്ളിപ്പെരുന്നാളിനു അടി ഉണ്ടാക്കുന്നത് കുറ്റുമുക്കുകാരാണോ വരടിയം കാരാണോ കുന്നത്തങ്ങാടിക്കാരാണോ അതോ ഇനി..ആകെ കണ്ഫ്യൂഷന്...
കുറ്റുമുക്ക് പുരാണം നന്നായി.
:)
പട്ടികളും, കുട്ടികളും , മേസ്തിരിയും...
കൊള്ളാം.. :)
കുറ്റ്മുക്ക് സിറ്റി പടിഞ്ഞാറ്ചേറൂര് പഞ്ചായത്ത് കിണറാലും, വടക്ക് രാമവര്‍മപുരം കേമ്പ്, ആനപ്പാറ ഊക്കെന്സ്, പൊങ്ങണം കാട് തുടങ്ങിയ ഇടങ്ങളാലും, സ്വക്ഷേത്രത്താലും, മതിലില്‍ നിന്ന് ചാടാവുന്ന അമ്പലക്കുളത്താലും, അമ്പലത്തിന്നോപ്പോസിറ്റില് ആറ്റുപുറത്ത്കാരുടെ വീടൂം, ഗാരേജും, കുറച്ചുകൂടി പടിഞ്ഞാട്ട് പോയാല്‍ ആലും
Post a Comment